test del 3
‘രഞ്ജിത്തിനെതിരെ നടപടിയെടുത്തത് തിരഞ്ഞെടുപ്പായതിനാൽ, മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്’

കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ ഉടനടി നടപടിയെടുത്തെന്ന പ്രതീതി ഉണ്ടാക്കുന്നത് തിരഞ്ഞെടുപ്പു കാലമായതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാടിൽ ഒരു കാർക്കശ്യവും നേരത്തേ ഉണ്ടായിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് ആയതുകൊണ്ട് ചെയ്യുന്നതാണ്. സംവിധായകൻ പി.ടി. കുഞ്ഞഹമ്മദിനെതിരായ പരാതി എത്ര ദിവസമാണ് മുഖ്യമന്ത്രി പൂഴ്ത്തിവച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Source link


