CINEMA
രജനിയുടെ ജയിലർ 2 ; ഷാരൂഖ് ഇല്ല, ബാലകൃഷ്ണ വരും

സൂപ്പർ താരങ്ങളുടെ സൂപ്പർ താരം രജനികാന്ത് നായകനാകുന്ന ജയിലർ 2 ൽ ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാൻ അഭിനയിക്കുന്നില്ലെന്ന് വിവരം. ഷാരൂഖിന് പകരം തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ ആ വേഷം ചെയ്തേക്കുമെന്നാണ് സൂചന. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ജയിലർ 2 ലെ തന്റെ വേഷം അഭിനയിച്ച് പൂർത്തിയാക്കി.ഹൈദരാബാദിലായിരുന്നു ചിത്രീകരണം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവ് രാജ്കുമാറാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്.നേരത്തേ
തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നിശ്ചയിച്ച വേഷം ആയിരുന്നു ഷാരൂഖ് ഖാന്. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയാണ് പ്രതിനായകൻ. ബോളിവുഡ് താരം വിദ്യാബാലൻ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജയിലറിൽ ഡാൻസ് നമ്പരുമായി എത്തിയ തമന്ന ഭാട്ടിയ ഇത്തവണയും നൃത്തം ആടുന്നുണ്ട്. എസ്.ജെ. സൂര്യ, യോഗിബാബു, സുനിൽ, രമ്യകൃഷ്ണൻ, മേഘ്നരാജ്, മിർണ മേനോൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മക്കൾ സെൽവൻ വിജയ് സേതുപതിയും ജയിലർ 2വിൽ അഭിനയിക്കുന്നുണ്ട്.
മലയാള താരങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. സുരാജ് വെഞ്ഞാറമൂട്, വിനായകൻ, കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, ഷംന കാസിം, രാജേഷ് മാധവൻ, വിനീത് തട്ടിൽ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.
Source link


