CINEMA

രജനിയുടെ ജയിലർ 2 പവൻ കല്യാണും


രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ തെലുങ്ക് നടൻ പവൻ കല്യാൺ. അതിഥി വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നത്. പവൻ കല്യാണിന്റെ രംഗങ്ങൾ ചിത്രീകരിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന് നിശ്ചയിച്ച വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ ഷാരൂഖ് ഖാന് പകരം ആ കഥാപാത്രം തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നൽകാനായിരുന്നു തീരുമാനം. നന്ദമുരി ബാലകൃഷ്ണ ജയിലർ 2വിൽ അഭിനയിക്കുന്നുവെന്നാണ് വിവരം. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പോയ വർഷം റിലീസ് ചെയ്ത പവൻ കല്യാൺ ചിത്രം ഒജി ബ്ളോക് ബസ്റ്ററായിരുന്നു. ഉസ്താദ് ഭഗത്‌സിംഗ് ആണ് പവൻകല്യാൺ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ജയിലർ 2വിൽ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയായി.


Source link

Back to top button