test del 3
രക്ഷപ്പെടാൻ അഭിനയം; ദൃശ്യ കൊലക്കേസ് പ്രതി അടവിറക്കിയപ്പോൾ പൊലീസ് പഴയ പൊലീസായി

ചേവായൂർ∙ കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിയുടെ ചുമർ തുരന്ന് കടന്ന, പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് വിനീഷി (26)നെ പൊലീസ് പിടികൂടിയത് പരമ്പരാഗത അന്വേഷണ രീതി ഉപയോഗിച്ച്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും നാട്ടിലെ ആരെയും ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ച വിനീഷിനെ മഹാരാഷ്ട്രയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. കല്യാണിൽനിന്നു ക്രൈം സ്‌ക്വാഡ് അംഗങ്ങൾക്ക് ലഭിച്ച വിനീഷിന്റെ ഫോട്ടോ ആണ് നിർണായകമായത്.രക്ഷപ്പെടാൻ അഭിനയം ജയിൽ ചാടാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമായ ബ്ലോക്കിലായിരുന്നു വിനീഷിനെ പാർപ്പിച്ചിരുന്നത്. അതിനാൽ, പലകാരണങ്ങൾ പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് വാശിപിടിച്ചു. അതിനു വേണ്ടിയുള്ള അഭിനയമാണോ മാനസികരോഗിയെ പോലെ പെരുമാറുന്നത് എന്ന് പൊലീസ് സംശയിച്ചു.മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ യു.പി.വിപിൻ, മുൻ ഇൻസ്‌പെക്ടർ ബൈജു കെ.ജോസ്, എസ്ഐമാരായ എം.സി.പവനൻ, ഇ.കെ.ഷാജി, കിരൺ കുമാർ , എഎസ്‌ഐ ഫിറോസ് പുൽപറമ്പ്, സ്‌പെഷൽ ആക്‌ഷൻ ഗ്രൂപ്പ് അംഗങ്ങളായ എസ്‌ഐ അബ്ദുറഹ്‌മാൻ, എഎസ്‌ഐമാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, എസ്‌സിപിഒമാരായ ശ്രീജിത്ത് പടിയത്ത്, ഷാഫി പറമ്പത്ത്, സുമേഷ് ആറോളി, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം, റഷീദ്, വിഷ്‌ലാൽ , സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
Source link

