LATEST

വിജയ്‌യുടെ തഞ്ചാവൂരിലെ റാലിക്കിടെ ഉണ്ടായ അപകടം; പരിക്കേറ്റ 19കാരൻ മരിച്ചു


ചെന്നെെ: നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുടെ തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരൻ മരിച്ചു. പി വിഘ്‌നേഷ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. മാർച്ച് നാലിനാണ് അപകടം ഉണ്ടായത്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് വിഘ്‌നേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു വിജയ്. ആരാധകർ ഇരുചക്രവാഹനങ്ങളിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നു. കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലിയ്ക്ക് പിന്നാലെ കഴിഞ്ഞ മാസം സേലത്ത് നടന്ന റാലിയിലും തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചിരുന്നു.


Source link

Back to top button