യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: ഇർഷാദിനെതിരെ നടപടി

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇർഷാദ് ചക്കാലശേരിയെ യു.ഡി.എഫ് മണ്ഡലം കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.തനിയ്ക്കെതിരെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മനംനൊന്ത് മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ യു.പ്രതിഭ വിതുമ്പി. ഇർഷാദിന്റെ പരാമർശം ഞെട്ടിച്ചെന്നും പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചാൽ തീരുന്ന കാര്യമല്ല. കരണത്തടിച്ചിട്ട് തടവിയിട്ട് എന്തുകാര്യമെന്ന് പ്രതിഭ ചോദിച്ചു.
Source link



