test del 2

യു.എസ്. പാരാട്രൂപ്പുകൾ പശ്ചിമേഷ്യയിൽ, കരയുദ്ധമെന്ന സൂചന നൽകി 2500 മറീനുകളും


ടെഹ്‌റാൻ: ഒരുമാസം പിന്നിട്ടിട്ടും അയവില്ലാത്ത യുദ്ധത്തിൽ ഇറാന്റെ ആണവകേന്ദ്രത്തിനും മരുന്നുകമ്പനിക്കും നേരേ യു.എസ്.-ഇസ്രയേൽ സഖ്യം ചൊവ്വാഴ്ച ശക്തമായ ആക്രമണം നടത്തി.അനസ്തറ്റിക്, അർബുദ മരുന്നുകൾ നിർമിക്കുന്ന ഇറാന്റെ ഏറ്റവും വലിയ മരുന്നുകമ്പനിയായ ‘ടോഫീക് ദാരു റിസർച്ച് ആൻഡ് എൻജിനയറിങ്ങാ’ണ് വ്യോമാക്രമണത്തിനിരയായത്. കമ്പനിയുടെ മരുന്ന് ഉത്പാദനയൂണിറ്റുകൾക്ക് കേടുപറ്റി.ഇറാനിയൻ സർക്കാരിനുകീഴിലെ സാമൂഹിക സുരക്ഷാ നിക്ഷേപക കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടോഫീക്. യു.എൻ. ഉപരോധത്തെത്തുടർന്ന് ഏറെക്കാലമായി മരുന്നുക്ഷാമം നിലനിൽക്കവേയാണ് ഇറാനിലെ ഫാർമാമേഖലയിലേക്കും ആക്രമണം വ്യാപിച്ചത്.മധ്യ ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ആണവകേന്ദ്രത്തിനുനേരേ നടത്തിയ ആക്രമണത്തിന്റെ ദൃശ്യം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. 2025 ജൂണിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബിട്ട ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലൊന്നാണിത്. അന്നത്തെ യുദ്ധത്തിനു രണ്ടാഴ്ചമുൻപ് ഇസ്ഫഹാനിലെ തുരങ്കത്തിലേക്ക് 18 നീല കണ്ടെയ്നറുകൾ നിറച്ച ട്രക്ക് പോകുന്ന ഉപഗ്രഹചിത്രം പുറത്തുവന്നിരുന്നു. 60 ശതമാനം പരിശുദ്ധിയിൽ ഇറാൻ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം വരുന്ന യുറേനിയമാണിതെന്നാണ് യു.എസ്. കരുതുന്നത്.


Source link

Back to top button