LATEST

യു.എസിൽ സിനഗോഗിന് നേരെ ആക്രമണം


വാഷിംഗ്ടൺ: യു.എസിലെ മിഷിഗണിലെ വെസ്റ്റ് ബ്ലൂംഫീൽഡിൽ സിനഗോഗിന് (ജൂത ദേവാലയം) നേരെ ആക്രമണം. പ്രാദേശിക സമയം,​ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ലെബനീസ് വംശജനായ പ്രതി അയ്മൻ മുഹമ്മദ് ഗസാലി (41)​ സിനഗോഗിന്റെയുള്ളിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് തോക്കുമായി പുറത്തിറങ്ങിയ പ്രതിയെ സുരക്ഷാ ജീവനക്കാർ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. നൂറിലേറെ കുട്ടികൾ അടക്കം ഏകദേശം 190 പേർ ആക്രമണ സമയം കെട്ടിടത്തിലുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button