യു.എസിൽ വിമാനം ട്രക്കിൽ ഇടിച്ചു: പൈലറ്റുമാർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്ക് ലാഗാർഡിയ വിമാനത്താവളത്തിൽ വിമാനം അഗ്നിരക്ഷാ സേനാ ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റിനും സഹ പൈലറ്റിനും ദാരുണാന്ത്യം. ട്രക്കിലെ രണ്ട് ഓഫീസർമാരും വിമാന യാത്രികരും അടക്കം 41 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഞായറാഴ്ച രാത്രി 11.40നായിരുന്നു സംഭവം. 72 യാത്രക്കാരും 4 ജീവനക്കാരുമായി കാനഡയിലെ മൊൻട്രിയാലിൽ നിന്ന് പുറപ്പെട്ട എയർ കാനഡ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുണൈറ്റഡ് എയർലൈൻസിന്റെ ഒരു വിമാനത്തിന്റെ തകരാർ പരിശോധിക്കാനെത്തിയതായിരുന്നു ട്രക്ക്. ഇതിനിടെ ലാൻഡിംഗ് നടത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനം റൺവേ മുറിച്ചുകടക്കുകയായിരുന്ന ട്രക്കിന്റെ വശത്തേക്ക് ഇടിച്ചുകയറി. വിമാനത്തിന്റെ കോക്ക്പിറ്റ് പൂർണമായും തകർന്നു. എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. 500ലേറെ സർവീസുകൾ റദ്ദാക്കി.
Source link

