അശ്വിനി വൈഷ്ണവ് ലോക്സഭയിൽകേരളത്തിലെ റെയിൽവേ വികസനം: തടസം ഇടത്, വലത് സർക്കാരുകൾ

ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള തടസം മാറിമാറി വരുന്ന ഇടത്, വലത് സർക്കാരുകളുടെ നിലപാടാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരളത്തിൽ റെയിൽവേ വികസനം ഉണ്ടാകുന്നില്ലെന്ന് ഒരു എം.പി ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിനോടും, മാറിമാറി ഭരിച്ച സർക്കാരുകളോടുമാണ് അതെന്തുകൊണ്ടാണെന്ന് ചോദിക്കേണ്ടത്. ചെറിയ ഭൂമിയേറ്റെടുക്കൽ നടപടിക്കുപോലും സർക്കാരിനു കഴിയുന്നില്ല. സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് 476 ഹെക്ടർ സ്ഥലം ആവശ്യമുണ്ട്. 65 ഹെക്ടർ സ്ഥലം മാത്രമാണ് ഇതുവരെ ഏറ്റെടുത്തത്.രാജ്യത്ത് ഫെഡറൽ സംവിധാനമായതിനാൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു കൂട്ടുത്തരവാദിത്വമുണ്ട്. സ്ഥലം സംസ്ഥാന വിഷയമാണെന്നും, ഭൂമിയേറ്റെടുത്ത് നൽകിയാൽ മാത്രമേ പദ്ധതികൾ മുന്നോട്ടു പോകുകയുള്ളുവെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
Source link



