LATEST
യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വച്ച് തുന്നിക്കെട്ടിയതായി പരാതി

കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം മറന്നു വച്ച് തുന്നിക്കെട്ടി. സംഭവത്തിൽ മേനംകുളം സ്വദേശിനി ഷീബ പ്രമോദ് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.തുടർച്ചയായ വേദനയെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിവരം അറിഞ്ഞത്. മുറിവിനുള്ളിൽ നിന്ന് ഒരു നൂൽ പുറത്തേക്ക് നിൽക്കുന്നത് കണ്ട് നടത്തിയ വിശദമായ പരിശോധനയിൽ വയറിനുള്ളിൽ തുണിക്കഷ്ണമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇതേ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് തുണിക്കഷ്ണം പുറത്തെടുത്തത്.
Source link



