test del 2
യുദ്ധവിമാനങ്ങൾ തകർന്നുവീഴുന്നു, അവകാശവാദങ്ങൾ പൊളിഞ്ഞു; യുദ്ധത്തിൽ ട്രംപിന് പിഴയ്ക്കുന്നോ?

വാഷിങ്ടൺ: ഇറാൻ യുദ്ധവും തുടർന്നുണ്ടായ ഇന്ധന വില വർധനവും ഇതിനോടകം തന്നെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടത്തോടുള്ള സ്വീകാര്യത നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സർവേകൾ പറയുന്നത്. ഇറാൻ യുദ്ധം ഇപ്പോൾ പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാനിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകളോടെ ട്രംപിന്റെയും സഹായികളുടെയും അവകാശവാദങ്ങളിൽ വിള്ളൽ വീണിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തിയെന്ന് പറയുണ്ടെങ്കിലും അതിൽ വ്യക്തത വന്നിട്ടില്ല. ഒരാൾക്ക് എന്ത് സംഭവിച്ചുവെന്നതും അറിയാനായിട്ടില്ല.അതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇറാൻ രണ്ടാമത്തെ യുഎസ് യുദ്ധവിമാനത്തെയും ആക്രമിച്ചുവെന്ന വാർത്ത വന്നിരിക്കുന്നത്. ഇറാനിൽവെച്ച് ആക്രമണം ഉണ്ടായെങ്കിലും പൈലറ്റിന് പുറത്തേക്ക് കടക്കാനായെന്നും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അമേരിക്കൻ ഭാഗത്ത് ജീവഹാനിളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിമാനങ്ങൾ നഷ്ടപ്പെടുന്നതടക്കം കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.സൈനിക മേൽക്കോയ്മ അമേരിക്കയുടെ പ്രധാന മേൽക്കൈ ആയിരിക്കുന്ന ഒരു പോരാട്ടത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ഇതിനോടകംതന്നെ ട്രംപ് ഭരണകൂടത്തിനെതിരെ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ ചെലവുകൾ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളാണ് ട്രംപ് ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളി.ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായും നശിപ്പിച്ചെന്നുള്ള ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും അവകാശവാദങ്ങളെ ദുർബലപ്പെടുത്തുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കക്കും ഇസ്രായേലിനും ഇറാനുമുകളിൽ സ്വതന്ത്രമായി പറക്കാൻ കഴിവുണ്ട്, ഇറാൻ അതിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നും പലപ്പോഴും ട്രംപും ഹെഗ്സെത്തും അവകാശപ്പെട്ടിരുന്നു.
Source link


