യുദ്ധത്തിൽ നിലപാട് മാറ്റിക്കളിച്ച് ട്രംപ് തീരും,തീരില്ല

ടെഹ്റാൻ: ഇറാനെതിരെയുള്ള ആക്രമണം ലക്ഷ്യം കാണുംവരെ തുടരുമെന്ന് ഇന്നലെ വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുദ്ധം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി വെളിപ്പെടുത്തി. യുദ്ധം ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതായും സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിലേക്ക് മാറുകയും ചെയ്തു. ഇറാനിയൻ നഗരങ്ങളിൽ യു.എസ്- ഇസ്രയേൽ ആക്രമണം തുടരുകയാണ്. നതാൻസ് ആണവ കേന്ദ്രം വീണ്ടും ആക്രമിച്ചു. റേഡിയേഷൻ ചോർച്ചയോ ആളപായമോ ഇല്ല.ഇന്ത്യൻ മഹാസമുദ്രത്തിൽ ഡീഗോ ഗാർഷ്യ ദ്വീപിലെ യു.എസ്- യു.കെ സൈനിക ബേസിലേക്ക് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഞെട്ടിച്ചു. ഒന്ന് ലക്ഷ്യം കണ്ടില്ല. മറ്റൊന്നിനെ യു.എസ് യുദ്ധക്കപ്പൽ തകർത്തു.
Source link



