LATEST

ഇൻഡക്ഷൻ, ഇൻഫ്രാറെഡ് കുക്ക്ടോപ്പിനായി നെട്ടോട്ടം


കൊച്ചി: ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്കിംഗ് വൈകിയതോടെ ഇൻഡക്ഷൻ കുക്ക്ടോപ്പിന്റെ വിൽപ്പന കുതിച്ചുയർന്നു. പലയിടത്തും സ്റ്റോക്ക് തീർന്നു. അഡ്വാൻസ് പണം വാങ്ങി പ്രീ ബുക്കിംഗ് ആരംഭിച്ച കടകളുമുണ്ട്.ഇലക്ട്രിക് കെറ്റിൽ, റൈസ് കുക്കർ എന്നിവയുടെ വിൽപ്പനയും വർദ്ധിച്ചു. വിലയും ഉയർന്നു.ഓൺലൈനിലും കിട്ടാനില്ല
ആമസോണിലും, ഫ്‌ളിപ്പ്കാർട്ടിലും ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ കിട്ടാനില്ല. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും വിറ്റുതീർന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ബ്രാൻഡഡ് അല്ലാത്തവ ലഭ്യമാണെങ്കിലും വിശ്വാസ്യതയുടെ പ്രശ്നമുണ്ട്.


Source link

Related Articles

Back to top button