LATEST

ട്വന്റി-20 ലോകകപ്പ് ; ഇന്ത്യയ്ക്ക് ഇന്ന് നിർണായകം

ചെന്നൈ: ട്വന്റി-20 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിൽ നിന്ന് ഒറ്റ തോൽവിയോടെ സെമി പ്രതീക്ഷ തുലാസിലായ ഇന്ത്യയ്‌ക്ക് ഇന്ന് നിർണായക ദിനം. ഇന്ന് ചെന്നൈയിൽ സിംബാബ്‌വെയെ വലിയ മാർജിനിൽ വീഴ്ത്തിയേ തീരൂ. വൈകിട്ട് 7നാണ് മത്സരം. ഇന്നത്തെ ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മത്സര ഫലവും ഇന്ത്യയ്ക്ക് പ്രധാനമാണ്. അഭിഷക് ശർമ്മ തുടർച്ചയായി പരാജയപ്പെടുന്നതും തിലക് വർമ്മ മികച്ച ഫോമിലേക്ക് ഉയരാത്തതുമാണ് തലവേദന. പിതാവിന്റെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് റിങ്കു സിംഗ് നാട്ടിലേക്ക് പോയി. സഞ്ജു സാംസൺ ഇന്ന് കളിക്കുമെന്നാണ് വിവരം.


Source link

Back to top button