LATEST

യുദ്ധം കനക്കുന്നതിനിടയിലും മണ്ണ് കഴിക്കുന്ന ഇറാൻ ജനത; കാരണം ആ വിശ്വാസം


യുഎസ് – ഇറാൻ യുദ്ധം ശക്തമായതോടെ ലോകശ്രദ്ധ ഏറ്റവും കൂടുതൽ പതിയുന്നത് ഹോർമൂസ് കടലിടുക്കിലാണ്. ഗൾഫ് മേഖലയെ ഇന്ത്യൻ ഓഷ്യനുമായി ബന്ധിപ്പിക്കുന്ന ഇറാനും ഒമാനും ഇടയിലുള്ള ചെറിയ കടലിടുക്കാണ് ഹോർമൂസ്. ഇതിലൂടെ ലോകത്തെ മൊത്തം ഇന്ധന കൈമാറ്റത്തിൽ അഞ്ചിലൊന്നാണ് നടക്കുന്നത്. നയതന്ത്ര പ്രാധാന്യത്തിനുപുറമെ വിശേഷമായ പ്രത്യേകതകളും ഹോർമൂസിനുണ്ട്. റെയിൻബോ ഐലൻഡ് (മഴവിൽ ദ്വീപ്) എന്നും ഹോർമൂസ് അറിയപ്പെടുന്നു. ഇവിടത്തെ പലനിറത്തിലെ മണ്ണ് ആണ് ഈ പേര് ലഭിക്കാൻ കാരണം.കുങ്കുമനിറം, ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറത്തിലെ മണ്ണുകൾ ഹോർമൂസിലുണ്ട്. ഇതിൽ ഗെലക് എന്നറിയപ്പെടുന്ന ചുവന്ന മണ്ണ് ഭക്ഷ്യയോഗ്യമാണ്. പൊടിരൂപത്തിലല്ല മറിച്ച് ഭക്ഷണങ്ങളിൽ സുഗന്ധദ്രവ്യമായാണ് ഇത് ഉപയോഗിക്കുന്നത്. സൂറഗ് എന്നറിയപ്പെടുന്ന ഫിഷ് സോസ് തയ്യാറാക്കാനാണ് മണ്ണ് പ്രധാനമായും ഉപയോഗിക്കുന്നത്. സോസിന് നല്ല ചുവപ്പ് നിറം നൽകുന്നതിനൊപ്പം മികച്ച സുഗന്ധമുണ്ടാകുന്നതിനും മണ്ണ് സഹായിക്കുന്നു. മാത്രമല്ല, മികച്ച അണുനാശിനി കൂടിയാണ് ഗെലക്. കനത്ത ചൂടിൽ ഭക്ഷണം പെട്ടെന്ന് കേടാകുന്നത് ഇത് തടയുന്നു. മണ്ണിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിനും മികച്ചതാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം, യുദ്ധം രൂക്ഷമാകവേ ഹോ‌ർമൂസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നുമെന്ന് അറിയിച്ചിരിക്കുകയാണ് ഇറാൻ. ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് തീയിടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


Source link

Related Articles

Back to top button