LATEST

പാക് ആക്രമണം: അഫ്ഗാനിൽ 6 മരണം


കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും പാകിസ്ഥാൻ ആക്രമണം. ഇന്നലെ പുലർച്ചെ കാബൂളിലും കിഴക്കൻ നംഗർഹാർ പ്രവിശ്യയിലുമായുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാണ്ഡഹാർ വിമാനത്താവളത്തിന് സമീപം സ്വകാര്യ എയർലൈനായ കാം എയറിന്റെ ഇന്ധന സംഭരണ കേന്ദ്രത്തിൽ പാകിസ്ഥാൻ ബോംബിട്ടെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപിച്ചു. അതേ സമയം, അഫ്ഗാനിലെ ഭീകര ക്യാമ്പുകളെയാണ് ആക്രമിച്ചതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അട്ടാ തരാർ പ്രതികരിച്ചു. തിരിച്ചടി നൽകുമെന്ന് താലിബാൻ വക്താവ് പ്രഖ്യാപിച്ചു.


Source link

Back to top button