test del 3

യുഎസിന് കൃത്യമായ പ്ലാനിങ്! ട്രംപിന്റെ ആ പ്രഖ്യാപനം ഭീതിപ്പെടുത്തുന്നത്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യയ്ക്കും ഭീഷണി


ആഗോള രാഷ്ട്രീയത്തിന്റെ ചാണക്യസൂത്രങ്ങൾ എപ്പോഴും കറങ്ങുന്നത് കറുത്ത സ്വർണമായ എണ്ണയ്ക്ക് ചുറ്റിലുമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകൾ ലോകത്തെ വീണ്ടും ഒരു വലിയ സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ‘ഇറാനിലെ എണ്ണ കൈക്കലാക്കുക’ എന്നത് തന്റെ പ്രിയപ്പെട്ട കാര്യമാണെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ വെറുമൊരു വാക്കല്ല, മറിച്ച് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റാൻ പോകുന്ന ഒരു തന്ത്രപരമായ നീക്കമാണ്. വെനസ്വേലയ്ക്കും ക്യൂബയ്ക്കും പിന്നാലെ ഇപ്പോൾ അമേരിക്കയുടെ കണ്ണ് ഇറാന്റെ എണ്ണ ലിങ്കായ ‘ഖാർഗ് ദ്വീപിലാണ്’.∙ ഇറാന്റെ ചില എണ്ണക്കണക്കുകൾ ഇറാൻ വെറുമൊരു എണ്ണ ഉൽപാദക രാജ്യമല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ്. ഏകദേശം 208.6 ബില്യൺ ബാരൽ എണ്ണയുടെ കരുതൽ ശേഖരം ഇറാനുണ്ട്. ഇത് ലോകത്തിലെ ആകെ ശേഖരത്തിന്റെ 12 ശതമാനമാണ്. ഈ കണക്കുവെച്ച് നോക്കിയാൽ, മറ്റൊരു രാജ്യത്തേക്കും കയറ്റുമതി ചെയ്തില്ലെങ്കിൽ പോലും അടുത്ത 290 വർഷത്തേക്ക് ഇറാന്റെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള എണ്ണ അവിടെയുണ്ട്.∙ ട്രംപിന്റെ ലക്ഷ്യവും ആഗോള പ്രത്യാഘാതങ്ങളും വെനസ്വേലയിലെ എണ്ണ ശേഖരത്തിന്മേൽ അമേരിക്ക മുൻപ് നടത്തിയ അവകാശവാദങ്ങൾക്ക് സമാനമാണ് ഇറാനിലെ നീക്കങ്ങളും. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ ഇറാനെ പൂർണമായും സാമ്പത്തികമായി ഒറ്റപ്പെടുത്താമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഇതിനായി പെന്റഗൺ പ്രത്യേക സൈനിക പദ്ധതികൾ തയാറാക്കി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.


Source link

Back to top button