test del 5 copy of del 3

യുഎസിനെതിരെ ഇറാന്റെ ‘മിന്നലാക്രമണം’, നഗരങ്ങളെ ഇരുട്ടിലാക്കും ആക്രമണത്തിന് പിന്നിൽ അദൃശ്യസേന!


യുഎസ് പൗരന്മാരുടെ സ്വകാര്യതയിലേക്കും രാജ്യത്തിന്റെ നിർണായക അടിസ്ഥാന സൗകര്യങ്ങളിലേക്കും ഇറാൻ സൈബർ സേന നുഴഞ്ഞുകയറുന്നതായി മുന്നറിയിപ്പ്. യുദ്ധഭൂമിയിൽ മാത്രമല്ല, ഇന്റർനെറ്റിന്റെ അദൃശ്യ ലോകത്തും പുതിയൊരു പോരാട്ടത്തിന് തുടക്കമായിരിക്കുന്നു. 2026ന്റെ തുടക്കത്തിൽ ആരംഭിച്ച യുഎസ്-ഇറാൻ നേരിട്ടുള്ള യുദ്ധം അതിന്റെ തീവ്രതയിൽ തുടരുമ്പോൾ, യുദ്ധക്കളം കേവലം ഭൂമിയിലോ ആകാശത്തോ മാത്രമായി ഒതുങ്ങുന്നില്ല. അമേരിക്കയുടെ വ്യാവസായിക നിയന്ത്രണ സംവിധാനങ്ങളിലേക്ക് ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാക്കർമാർ നുഴഞ്ഞുകയറുന്നതായുള്ള ഫെഡറൽ ഏജൻസികളുടെ (സിഐഎസ്എ, എഫ്ബിഐ, എൻഎസ്എ) മുന്നറിയിപ്പ് വരുന്നത് ഈ പശ്ചാത്തലത്തിലാണ്. മിഷിഗണിലെ മെഡിക്കൽ സാങ്കേതിക വിദ്യ ഭീമനായ ‘സ്ട്രൈക്കർ’ മുതൽ വിവിധ നഗരങ്ങളിലെ വാട്ടർ പ്ലാന്റുകൾ വരെ ഈ ഡിജിറ്റൽ യുദ്ധത്തിന്റെ നിഴലിലാണ്.∙ എന്തുകൊണ്ട് സൈബർ ആക്രമണം? ഇറാന്റെ സൈബർ പ്രവർത്തനങ്ങളെ നിസ്സാരമായി കാണാനാവില്ല. അവരുടെ തന്ത്രങ്ങൾ ഒട്ടേറെ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ്. വലിയൊരു നാശനഷ്ടം വരുത്തുന്നതിനേക്കാൾ, അമേരിക്കയുടെ സുരക്ഷാ വലയങ്ങൾ ഭേദിച്ചു എന്ന സന്ദേശം നൽകാനാണ് ഇറാൻ ശ്രമിക്കുന്നത്. ഇത് ആഗോളതലത്തിൽ ഇറാന്റെ കരുത്ത് പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്. നേരിട്ടുള്ള സൈനിക വിജയത്തേക്കാൾ ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും, സർക്കാരിനോടുള്ള വിശ്വാസം തകർക്കാനും സൈബർ ആക്രമണങ്ങളിലൂടെ സാധിക്കും. ‘ഹാൻഡല ഹാക്ക്’ പോലുള്ള ഗ്രൂപ്പുകൾ മെഡിക്കൽ സപ്ലൈ ചെയിനുകളെ തടസ്സപ്പെടുത്തുന്നത് ഇതിന് ഉദാഹരണമാണ്. മിസൈൽ ആക്രമണങ്ങളേക്കാൾ തിരിച്ചറിയപ്പെടാൻ പ്രയാസമുള്ളതും എന്നാൽ സാമ്പത്തികമായി വലിയ നഷ്ടം വരുത്തുന്നതുമാണ് സൈബർ സബോട്ടാഷ്.∙ മുന്നിലുള്ളത് വൻ അപകടങ്ങൾ ഭാവിയിൽ ഇറാൻ തങ്ങളുടെ സൈബർ ആക്രമണങ്ങൾ പല രീതിയിലും ശക്തമാക്കിയേക്കാം. സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ഉപയോഗിച്ച് അമേരിക്കൻ പൗരന്മാർക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ സൈബര്‍ സേനയെ ഉപയോഗിച്ചേക്കാം. ഊർജ മേഖലയെയും ടൂറിസത്തെയും ലക്ഷ്യം വച്ച് സാമ്പത്തിക തകർച്ച ഉണ്ടാക്കുക എന്നതാണ് മറ്റൊന്ന്. യുഎസ് രാഷ്ട്രീയ നേതാക്കളെയും സൈനിക നീക്കങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയും ഇറാന്റെ ലക്ഷ്യമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന ശക്തമായ സൈനിക മുന്നറിയിപ്പുകൾക്കിടയിലും ഇറാൻ തങ്ങളുടെ ‘അദൃശ്യ സൈന്യത്തെ’ ഉപയോഗിച്ച് തിരിച്ചടിക്കാൻ ശ്രമിക്കുകയാണ്. സൈബർ ആക്രമണങ്ങൾ യുദ്ധത്തിന്റെ ഗതി പൂർണമായും മാറ്റില്ലെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ അവ കാര്യമായി ബാധിക്കും. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സുപ്രധാന നിയന്ത്രണ സംവിധാനങ്ങൾ ഓഫ്‌ലൈൻ ആക്കാൻ ഏജൻസികൾ നൽകുന്ന നിർദേശം, ഡിജിറ്റൽ സുരക്ഷാ യുദ്ധം എത്രത്തോളം നിർണായകമാണെന്ന് ഓർമിപ്പിക്കുന്നു. വെടിയുണ്ടകൾ കൊണ്ട് മാത്രമല്ല, കീബോർഡ് സ്‌ട്രോക്കുകൾ കൊണ്ടും യുദ്ധം ചെയ്യുന്ന ഈ കാലഘട്ടത്തിൽ സൈബർ പ്രതിരോധം എന്നത് ഒരു രാജ്യത്തിന്റെ അതിജീവനത്തിന്റെ തന്നെ ഭാഗമാണ്.


Source link

Back to top button