‘മോഹൻലാലിന്റെ നായികയാകാൻ അവസരം കിട്ടിയിരുന്നു’; സിനിമകൾ നഷ്ടപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി ദീപാ നായർ

2000ൽ തീയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം പ്രിയമെന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇന്നും മായാതെ കിടക്കുന്ന നടിയാണ് ദീപാ നായർ. കുടുംബവുമായി ഓസ്ട്രേലിയയിലാണ് ദീപാ നായർ ഇപ്പോൾ താമസിക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ നടിയെക്കുറിച്ച് ചില ഗോസിപ്പുകളൊക്കെ ഉയർന്നിരുന്നു. അതിനെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്നെ ദീപാ നായർ മറുപടിയും കൊടുത്തിരുന്നു. ഇപ്പോഴിതാ തനിക്ക് സിനിമയിൽ അവസരം നഷ്ടമായതിനെക്കുറിച്ച് ദീപാ നായർ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ സംസാരിച്ചത്. ‘പ്രിയം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് കുഞ്ചാക്കോ ബോബൻ ഒരു ചോക്ലേറ്റ് നായകനായിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ വേണ്ടി എന്റെ അച്ഛനാണ് പ്രിയം നിർമിച്ചതെന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. അടുത്തിടെയാണ് ഇങ്ങനെയൊരു തെറ്റായ ഗോസിപ്പ് വന്നത്. കെ കെ നായർ സാറാണ് സിനിമ നിർമിച്ചത്. അദ്ദേഹം എന്റെ അച്ഛനാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ അങ്ങനെ പറഞ്ഞത.
Source link



