LATEST

ഹനുമാൻ ക്ഷേത്രത്തിൽ തൊഴുത് കേജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ കുറ്റവിമുക്തരായ അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും ഇന്നലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴും, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഇതേ ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്നലെ കുടുംബസമേതമാണ് കേജ്‌രിവാൾ ക്ഷേത്രത്തിലെത്തിയത്.

അതേസമയം, റൗസ് അവന്യു കോടതി വിധിക്കെതിരെ സി.ബി.ഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി വിധിക്കു പിന്നിൽ ബി.ജെ.പി തിരക്കഥയെന്ന കോൺഗ്രസ് ആരോപണത്തെ കേജ്‌രിവാൾ വിമർശിച്ചു.


Source link

Back to top button