CINEMA
മോനേ നീയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല; വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി

പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാലിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കിട്ട് നടി ബീന ആന്റണി. ഇങ്ങനെയെരാളില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബീന ആന്റണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രണ്ടുവർഷത്തോളം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധാർഥ്. ‘സിദ്ധു.. എടാ മോനേ നീ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടാ. അമ്മയും മകനുമായി നമ്മൾ ഒരുമിച്ചു അഭിനയം നടത്തുമ്പോൾ നീയെന്നോട് പലവട്ടം പറഞ്ഞു പല സീനുകളിലും അത് ഫീൽ ചെയ്തിട്ടുണ്ടെന്ന്. ഈശ്വരാ എനിക്ക് ഇത് തങ്ങാൻ കഴിയുന്നില്ല….സിദ്ധു കണ്ണീരിൽ കുതർന്ന പ്രാർത്ഥനകൾ മാത്രം മോനേ. നിന്റെ കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ’- ബീന ആന്റണി കുറിച്ചു.
Source link


