മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും നടൻ മോഹൻലാൽ. കേന്ദ്ര സർക്കാരിന് വേണ്ടിയുള്ള പ്രത്യേക പോഡ്കാസ്റ്റിലാണ് മോഹൻലാലിന്റെ പരാമർശം. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ട്. കലാകാരൻമാരോടുള്ള അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.കേരള സർക്കാരിന് വേണ്ടിയുള്ള പിണറായി-ലാൽ അഭിമുഖം ചർച്ചയായതിന് പിന്നാലെയാണ് മോദിയെ പുകഴ്ത്തിയുള്ള മോഹൻലാന്റെ പോഡ്കാസ്റ്റ് എത്തുന്നത്. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം മാതൃകയാണെന്നും മോഹൻലാൽ പറഞ്ഞു. മോദി രാജ്യത്തെ അമ്മയെപ്പോലെ കാണുന്നു. മോദി ഒരു യോഗിയാണെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും ലാൽ പറയുന്നു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ മോദി രാജ്യത്തെ നയിക്കുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും സൂപ്പർതാരം അഭിപ്രായപ്പെട്ടു. മോദിയുടെ അടുത്തുനിന്നാൽ സ്നേഹം അനുഭവിച്ചറിയാമെന്നും ലാൽ കൂട്ടിച്ചേർത്തു.
Source link



