LATEST
മൊത്തവില സൂചിക മുകളിലേക്ക്

കൊച്ചി: മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഫെബ്രുവരിയിൽ 2.13 ശതമാനമായി കുതിച്ചുയർന്നു. തുടർച്ചയായ നാലാം മാസത്തിലാണ് മൊത്ത വില സൂചിക മുകളിലേക്ക് നീങ്ങുന്നത്. ഭക്ഷ്യ, ഭക്ഷ്യ ഇതര ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് വിനയായത്. അതേമയം മുൻമാസത്തേക്കാൾ പച്ചക്കറി വില താഴ്ന്നു. ജനുവരിയിൽ മൊത്ത വില സൂചിക 1.81 ശതമാനമായിരുന്നു. അവലോകന കാലയളവിൽ ലോഹങ്ങൾ, മാനുഫാക്ചേർഡ് ഉത്പന്നങ്ങൾ എന്നിവയുടെ വിലകളും ഉയർന്നു. പയർവർഗങ്ങൾ, മുട്ട, മത്സ്യം, മാംസം എന്നിവയ്ക്കും വിലക്കയറ്റമുണ്ടായി.
Source link



