test del 2

മൊജ്താബയുടെ മുഖം വികൃതമായി? കാലിന് പരിക്കെന്നും വിവരം;‘മനക്കരുത്ത് ചോർന്നിട്ടില്ല, ചർച്ചകളിൽ സജീവം’


ടെഹ്‌റാൻ: ഇറാന്റെ പരമോന്നതനേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസ്, ഇസ്രയേൽ വ്യോമാക്രമണത്തിൽ മുഖത്തിനും കാലിനും ഗുരുതര പരിക്കുകളേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനശ്ശക്തിക്ക് കുറവൊന്നുമുണ്ടായിട്ടില്ലെന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുപ്പമുള്ള മൂന്ന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതി, യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ മൊജ്താബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ ആക്രമണത്തിലായിരുന്നു മൊജ്താബയുടെ പിതാവും ഇറാന്റെ പരമോന്നത നേതാവുമായിരുന്നു ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത്. മൊജ്താബയുടെ മുഖത്ത് ഗുരുതരമായ മുറിവുകളേറ്റിരുന്നെന്നും ഒരുകാലിനോ അല്ലെങ്കിൽ ഇരുകാലുകൾക്കുമോ പരിക്കേറ്റതായുമാണ് വിവരം.ആക്രമണത്തിൽ മുഖം വികൃതമായിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. പരിക്കുകളിൽനിന്ന് അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിയോ കോൺഫറൻസിങ് വഴി ഉന്നത തല യോഗങ്ങളിൽ പങ്കെടുക്കുന്ന മൊജ്താബ, അമേരിക്കയുമായുള്ള നയതന്ത്ര ചർച്ച ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നാണ് വിവരം.അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിക്കപ്പെട്ടിട്ടും ഇതുവരെ മൊജ്താബയുടെ ചിത്രങ്ങളോ വീഡിയോകളോ ശബ്ദ സന്ദേശങ്ങളോ പുറത്തെത്തിയിട്ടില്ല. മൊജ്താബയ്‌ക്കേറ്റ പരിക്കുകളുടെ തീവ്രതയെക്കുറിച്ചുള്ള വിവരങ്ങളും പൊതുവിടത്തിൽ ലഭ്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്താവനകൾ പലപ്പോഴായി ഇറാൻ പുറത്തുവിടുന്നുണ്ട്.


Source link

Back to top button