CINEMA
മേയ് ദിനത്തിൽ പേട്രിയറ്റ്

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പേട്രിയറ്റ് മേയ് 1ന് റിലീസ് ചെയ്യും. സ്പൈത്രില്ലർആക്ഷൻ ചിത്രമായ പേട്രിയറ്റ് ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നേരത്തേ തീരുമാനം. മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേള ഒരുമിക്കുന്ന ചിത്രം കൂടി ആണ് പേട്രിയറ്റ്. ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ഷഹീൻ സിദിഖ്,ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ,സെറീൻ ഷിഹാബ് തുടങ്ങിയവരും മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ടതായിരുന്നു ചിത്രീകരണം.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - മനുഷ് നന്ദൻ, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ .
Source link


