test del 3
മെട്രോമാൻ ഇ.ശ്രീധരന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ ഏറെ വിഷമിച്ചെന്ന് പ്രധാമന്ത്രി മോദി

പാലക്കാട് ∙ ഉച്ചനേരത്തെ വേവുന്ന ചൂടിലും തിങ്ങിനിറഞ്ഞ എൻഡിഎ പ്രവർത്തകരിൽ, ആവേശവും ആത്മവിശ്വാസവും നിറച്ചും തിരഞ്ഞെടുപ്പിനു ബിജെപിക്കും എൻഡിഎ മുന്നണിക്കും പുതിയ ഊർജം നൽകിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ജില്ലയിൽ ഇത്തവണ വലിയ മുന്നേറ്റം പാർട്ടി നേതൃത്വം അവകാശപ്പെടുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ വരവ്. ജില്ലയിലെ രാഷ്ട്രീയ, കാർഷിക, വ്യാവസായിക പ്രശ്നങ്ങൾ ഉയർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗവും ശ്രദ്ധേയമായി. ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളെ പരാമർശിച്ചും ആദരിച്ചും തുടങ്ങിയ പ്രസംഗത്തിൽ ജില്ലയിലെ പ്രധാന പ്രശ്നമായ നെൽക്കർഷക ദുരിതവും കർഷകരെ വിലയിടിച്ചുകാണുന്ന ഇടതു സർക്കാരിന്റെ നിലപാടും കടന്നുവന്നു.ഇതിനിടെ എൻഡിഎയുടെ ജില്ലയിലെ 12 സ്ഥാനാർഥികളും എത്തി. ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടതോടെ പ്രവർത്തകർ നരേന്ദ്ര മോദിക്കു ജയ് വിളിച്ചു. പ്രധാനമന്ത്രി വേദിയിലേക്ക് എത്തുന്നതായി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അറിയിച്ചതോടെ കണ്ണേ, കരളേ മോദിജി എന്ന ശോഭ സുരേന്ദ്രന്റെ മുദ്രാവാക്യം സദസ്സ് ആവേശത്തോടെ എറ്റെടുത്തു. പ്രസംഗത്തിന്റെ തുടക്കത്തിൽ കേരളത്തിൽ പാർട്ടി വളരാൻ പ്രവർത്തകർ സഹിച്ച ത്യാഗം മോദി ഒാർമിച്ചു. ഇടത്, യുഡിഎഫ് മുന്നണികളെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ സദസ്സിൽ നിന്നു വൻ കരഘോഷം ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇ.ശ്രീധരനെ പാലക്കാട്ട് രണ്ടാം സ്ഥാനത്ത് എത്തിച്ച ജനത്തോട്, ഇത്തവണ ശോഭ സുരേന്ദ്രനെ വൻഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. മുഴുവൻ എൻഡിഎ സ്ഥാനാർഥികളുടെയും വിജയം ഉറപ്പാക്കാനും ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽസെക്രട്ടറി ശോഭ സുരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സി.കൃഷ്ണകുമാർ, വി.ഉണ്ണിക്കൃഷ്ണൻ, എൻഡിഎ സംസ്ഥാന കോ–കൺവീനർ എ.എൻ.രാധാകൃഷ്ണൻ, സംസ്ഥാന സമിതി അംഗം ശ്രീപത്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ, പാർട്ടി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, 20 ട്വന്റി ചെയർമാൻ സാബുജേക്കബ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ്, നാഷനലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരിദാസ്, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, എൻജെപി രാംവിലാസ് സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ, ജനാധിപത്യ രാഷ്ട്രീയ സഭാനേതാവ് പി.ടി.കുമാരദാസ് തുടങ്ങിയവർ പങ്കെടുത്തു.
Source link


