test del 4 copy of del 3
മൂവാറ്റുപുഴയിൽ വീണ്ടും ഫ്ലെക്സ് യുദ്ധം; മോനെ മാത്യു, മറുപടി വരുന്നുണ്ട് എന്ന് എൽഡിഎഫ്

മൂവാറ്റുപുഴ ∙ തിരഞ്ഞെടുപ്പ് പ്രചാരണ ആവേശം കൊടിയിറങ്ങിയെങ്കിലും മൂവാറ്റുപുഴയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോര് ഫ്ലെക്സ് ബോർഡുകളിലൂടെ പുതിയ തലത്തിലേക്ക്. പോസ്റ്റ് ഓഫിസ് ജംക്ഷനിൽ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന് എതിരെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡാണ് ഇപ്പോൾ നഗരത്തിലെ പ്രധാന ചർച്ചാവിഷയം. പ്രളയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെയാണു പുതിയ ഫ്ലെക്സ് ബോർഡുകൾ കൂടി എത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച മുതൽക്കേ മൂവാറ്റുപുഴ മണ്ഡലം ഇത്തരം ഫ്ലെക്സ് യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. എംസി റോഡിൽ എൽഡിഎഫ് സ്ഥാപിച്ച ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്?’ എന്ന ബോർഡിന് മറുപടിയായി, ‘മൂവാറ്റുപുഴയിൽ മാത്യു ഉണ്ട്’ എന്ന യുഡിഎഫ് ബോർഡ് പ്രത്യക്ഷപ്പെട്ടത് വലിയ ജനശ്രദ്ധ നേടിയിരുന്നു.
Source link


