NATIIONAL
‘മൂന്ന് കളി ഡൗണായി, അടുത്തത് ഉഷാറാക്കി, ടെൻഷൻ വേണ്ട’; കോഴിക്കോടെത്തിയ സഞ്ജുവിനോട് ആരാധകൻ, താരത്തിന്റെ മറുപടി

കോഴിക്കോട്∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളി ഉഷാറാക്കണമെന്ന് സഞ്ജു സാംസണ് ആരാധകന്റെ ഉപദേശം. കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സഞ്ജുവുമായി ആരാധകരിൽ ഒരാൾ സംസാരിച്ചത്. ആദ്യത്തെ മൂന്നു കളി ഡൗണായി. അടുത്ത കളി ഉഷാറാക്കി, ടെൻഷനില്ലാതെ കളിക്കണം.’’– ആരാധകൻ സഞ്ജുവിനോടു പറഞ്ഞു. വാഹനത്തിൽ കയറിയ സഞ്ജു കോഴിക്കോട് ശൈലിയിൽ ‘ഉഷാറാക്കി’ എന്നും പറയുന്നു. കോഴിക്കോടെത്തിയ സഞ്ജുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന മലയാളി താരം, 2026 താരലേലത്തിനു മുന്നോടിയായിട്ടായിരുന്നു ചെന്നൈയിലെത്തിയത്. ട്രേഡിൽ 18 കോടി രൂപ നൽകിയാണ് ചെന്നൈ സഞ്ജുവിനെ വാങ്ങിയത്. ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി കളിക്കാത്തതിനാല്‍ വിക്കറ്റ് കീപ്പറുടെ റോളും സഞ്ജുവിനാണ്. ഋതുരാജ് ഗെയ്ക്വാദിനു കീഴിൽ താരത്തിൽനിന്നു വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചിരിക്കെയാണ് മൂന്നു മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയത്. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധ സെഞ്ചറികൾ നേടി ഗംഭീര ഫോമിൽ നിൽക്കവെയാണ് ഐപിഎലിൽ താരത്തിനു തിരിച്ചടി നേരിടുന്നത്.
Source link


