LATEST
മുൻ ലോക ചാമ്പ്യനെ അട്ടിമറിച്ച് കിരൺ ജോർജ്

ബാസൽ : സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ മുൻ ലോക ഒന്നാം നമ്പർ താരം സിംഗപ്പൂരിന്റെ ലോ കീൻ യേവിനെ അട്ടിമറിച്ച് മലയാളി താരം കിരൺ ജോർജ്. 42-ാം റാങ്കുകാരനായ കിരൺ മൂന്നാം സീഡായി മത്സരിക്കാനിറങ്ങിയ ലോ കീനിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്കോർ : 23-21,2-19. രണ്ടാം റൗണ്ടിൽ ഹോംഗ്കോംഗിന്റെ ജേസൻ ഗുണവാനാണ് കിരണിന്റെ എതിരാളി. ആദ്യ റൗണ്ടിൽ മുൻ ലോക ഒന്നാം റാങ്കുകരനായ ഇന്ത്യൻ താരം കിഡംബി ശ്രീകാന്തിനെയാണ് ജേസൻ തോൽപ്പിച്ചത്.
Source link



