test del 5 copy of del 3
മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, 80% കടന്നേക്കും; വിധിയറിയാൻ 25 നാൾ

തിരുവനന്തപുരം∙ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനു (എസ്ഐആര്‍) ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഏഴു വരെയുള്ള കണക്കനുസരിച്ച് 77.69 ശതമാനം പോളിങ്. സംസ്ഥാനത്തു പലയിടത്തും പോളിങ് അവസാനിക്കാത്തതിനാല്‍ നിരക്കു ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതര്‍ വ്യക്തമാക്കുന്നത്. 80% കടക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മെയ് 4നാണ് വോട്ടെണ്ണൽ.ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്, 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി. 87ലും വോട്ടിങ് 80% കടന്നു, ആകെ 80.54%. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 78, യുഡിഎഫ് 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. വോട്ടിങ് ശതമാനത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഏതെങ്കിലും മുന്നണിക്ക് അനുകൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നു ശരിവയ്ക്കുന്നതാണു പോളിങ് ശതമാനത്തിന്റെ കണക്കുകള്‍.1957:65.49%
Source link


