മുതിർന്നവരെ ഉന്നമിട്ട് സൈബർ തട്ടിപ്പ് സംഘം

കോട്ടയം : തനിച്ച് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വലവിരിച്ച് സൈബർ തട്ടിപ്പ് സംഘം. റിട്ട. ഉദ്യോഗസ്ഥരാണെങ്കിൽ നിങ്ങളെ സംഘം ലിസ്റ്റിൽപ്പെടുത്തിയെന്നാണ് സൈബർ പൊലീസ് നൽകുന്ന വിവരം. വെർച്വൽ അറസ്റ്റും, ട്രേഡിംഗും ഉൾപ്പെടെയുള്ള കുഴികളിലാണ് സംഘം മുതിർന്നവരെ കുടുക്കുന്നത്. സി.ബി.ഐയിൽ നിന്നാണെന്നും മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ഫോണിലൂടെ അറിയിച്ചാണ് തട്ടിപ്പ്. സൈബർ പൊലീസിന്റെ ബോധവത്കരണം മൂലം തട്ടിപ്പിന് ഇരയാകുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് മുതിർന്നവരെ ലക്ഷ്യമിടുന്നത്. വ്യാജട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ട കോട്ടയം സ്വദേശിയായ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് ചർച്ചയായിരുന്നു. മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരത്തി മേഖലകളിലുള്ളവർക്ക് വെർച്വൽ അറസ്റ്റുമായി ബന്ധപ്പെട്ട വിളികളാണ് ഏറെയും. മുതിർന്നവരുടെ ഇന്റർനെറ്റ് സാക്ഷരതയുടെ കുറവ്
Source link



