test del 5 copy of del 3

മുണ്ടക്കൈ–ചൂരൽമല വീണ്ടും വിവാദത്തിലേക്ക്; ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി.സിദ്ദീഖ് വഞ്ചിച്ചെന്ന് കെ.റഫീഖ്‌


കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതയായ ശ്രുതിക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ ടി.സിദ്ദീഖ്‌ എംഎൽഎ വഞ്ചിച്ചെന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്‌ ആരോപിച്ചു. 120 ദിവസം കൊണ്ട്‌ വീട് നിർമിച്ചു നൽകുമെന്ന്‌ പറഞ്ഞ്‌ തറക്കല്ലിട്ട്‌ 18 മാസം കഴിഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയില്ല. എംഎൽഎയുടെ വാക്ക് വിശ്വസിച്ച്‌ ടൗൺഷിപ്പിൽ വീട്‌ വേണ്ടെന്നു വച്ച ശ്രുതിയിപ്പോൾ സർക്കാരിൽ നിന്നു കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ സർക്കാരിന്‌ അപേക്ഷ നൽകിയിരിക്കുകയാണെന്നും കെ.റഫീഖ് പറഞ്ഞു.ശ്രുതി ഒറ്റപ്പെടില്ലെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. വിവിധ സഹായങ്ങൾക്കൊപ്പം റവന്യു വകുപ്പിൽ ജോലി നൽകി സംരക്ഷിച്ചു. ദുരന്തബാധിതരുടെ പേരിൽ പിരിച്ച കോടികണക്കിന്‌ രൂപ തിഞ്ഞെടുപ്പ്‌ പ്രചാരണത്തിനും നേതാക്കളുടെ കോഴ ഒതുക്കാനും കോൺഗ്രസ്‌ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ആഴ്‌ചകൾക്ക്‌ മുൻപ് ഒരു കോൺഗ്രസ്‌ കുടുംബം രംഗത്തെത്തിയിരുന്നു. ഡിസിസി ഓഫിസിനു മുന്നിൽ സമരം നടത്തുമെന്നു പറഞ്ഞ ഇവർ പിന്നീട്‌ പിന്മാറി. ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കൾ ഇവരെ കൽപറ്റയിലെ ഹോട്ടലിലേക്ക്‌ വിളിച്ചുവരുത്തി സെറ്റിൽമെന്റ്‌ നടത്തി. 10 ലക്ഷത്തിനുപകരം അതിൽകൂടുതൽ പണം കൊടുത്തു.സിപിഎം പറയുന്നത് പച്ചക്കള്ളം: ടി.സിദ്ദീഖ് കൽപറ്റ ∙ശ്രുതിക്ക് വീട് നിർമിച്ച് കൊടുക്കുന്നത് ‘ടൈം ന്യൂസ്’ എന്ന യൂട്യൂബർമാർ ആണെന്നത് മറച്ചുവച്ച് സിപിഎം ജില്ലാ സെക്രട്ടറി പച്ചക്കള്ളം പറയുകയാണെന്നും ഇതിനു പിന്നിൽ തന്നെ അപമാനിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൽപറ്റ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി.സിദ്ദീഖ്. മുട്ടിലിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. താൻ ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ടൈം ന്യൂസിന്റെ ഭാഗം വെട്ടി പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു മിനിമം മര്യാദയെങ്കിലും കാണിക്കണം.


Source link

Back to top button