LATEST
മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു; പ്രചാരണ ബോർഡ് നശിപ്പിച്ചത് ബിജെപിയെന്ന് സിപിഎം

കാസർകോട്: മൈലാട്ടിയിൽ ദേശീയപാതയ്‌ക്കരികിൽ സ്ഥാപിച്ച എൽഡിഎഫിന്റെ പ്രചാരണബോർഡ് നശിപ്പിച്ചതായി പരാതി. പ്രചാരണബോർഡിൽ നിന്ന് മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു. സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണബോർഡാണ് നശിപ്പിച്ചത്. സിപിഎം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.ബിജെപി പ്രവർത്തകരാണ് പ്രചാരണബോർഡ് നശിപ്പിച്ചതിന് പിന്നിലെന്ന് പരാതിയിൽ ആരോപിക്കുന്നു. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ച് നഷ്‌ടമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 35000 രൂപയുടെ നഷ്‌ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. മേഘ കൺസ്‌ട്രക്ഷൻ കമ്പനിയുടെ ലേബർ കാമ്പിന് സമീപത്തുള്ള ഭീമൻ ബോർഡാണ് കീറിയത്.
Source link
