NATIIONAL

മുംബൈയിൽ ആഡംബര വീട് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, മുന്നിൽ ബീച്ച്, ചെലവാക്കിയത് 20.7 കോടി രൂപ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിരക്കുകൾക്കിടെ മുംബൈയുടെ കണ്ണായ സ്ഥലത്ത് കോടികള്‍ മുടക്കി അപ്പാർട്ട്മെന്റ് വാങ്ങി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. മുംബൈയിലെ ജുഹു ബീച്ചിന് അഭിമുഖമായുള്ള അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ 20.7 കോടി രൂപയാണ് ഗിൽ ചെലവാക്കിയതെന്നാണു പുറത്തുവരുന്ന വിവരം. 3,300 സ്ക്വയർ ഫീറ്റുള്ള അപ്പാർട്ട്മെന്റാണ് ഗിൽ പുതുതായി വാങ്ങിയത്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ് ഗിൽ. 16.50 കോടി രൂപയാണ് ഒരു സീസൺ കളിക്കുന്നതിനായി ഗില്ലിനു ലഭിക്കുന്ന പ്രതിഫലം.വ്യക്തിപരമായ നേട്ടങ്ങൾക്കു പ്രാധാന്യം കൊടുക്കാറില്ലെന്നും, ടീമിന്റെ വിജയമാണു ലക്ഷ്യമെന്നും ഐപിഎല്ലിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ ഗിൽ വെളിപ്പെടുത്തിയിരുന്നു. ‘‘വ്യക്തിപരമായ ലക്ഷ്യങ്ങളിൽ ഞാൻ അധികമൊന്നും ശ്രദ്ധിക്കാറില്ല. ഞാൻ കളിക്കുന്ന ടീമിനാണ് പ്രാധാന്യം. ടീമിനെ വിജയത്തിൽ എത്തിക്കുകയെന്നതാണ് എന്റെ വ്യക്തിപരമായ ലക്ഷ്യം. അതിലാണ് ശ്രദ്ധിക്കുന്നത്.’’–ഗിൽ പറഞ്ഞു. 2022 ൽ ഐപിഎൽ കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസ്, 2023ൽ രണ്ടാം സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കളിച്ച ഗുജറാത്ത് ഇത്തവണ രണ്ടാം കിരീടമാണു ലക്ഷ്യമിടുന്നത്. 31ന് പഞ്ചാബ് കിങ്സിനെതിരെയാണ് സീസണിൽ ഗുജറാത്തിന്റെ ആദ്യ പോരാട്ടം.


Source link

Back to top button