മീശ പിരിച്ച് വീണ്ടും ലാൽ

വെള്ള മുണ്ടും ഗ്രേ ഷർട്ടുമിട്ട് മീശ പിരിച്ച് കാറിൽ നിന്ന് മാസായി ഇറങ്ങുന്ന മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണിത്. മോഹൻലാലിന്റെ ഈ വീഡിയോ രാവണപ്രഭുവിലെ മംഗലശേരി കാർത്തികേയനെ ഓർമ്മിപ്പിക്കുന്നു എന്ന് ആരാധകർ. രാവണപ്രഭുവിന്റെ ബിജിഎമ്മുമായാണ് ഒരു ആരാധകൻ വീഡിയോ പങ്കുവച്ചത്.മീശ പിരിച്ചുള്ള മോഹൻലാൽ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കുകയാണ്.അതേസമയംഎസ്.ഐ ടി.എസ് ലൗലജൻ എന്ന തരുൺമൂർത്തി ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ താടി എടുത്തിരുന്നു.മോഹൻലാലിന്റെ നായിക മീര ജാസ്മിൻ ആണ്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രതീഷ് രവി രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ഷാജികുമാർ . സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് വിവേക് ഹർഷനും കലാസംവിധാനം ഗോകുൽ ദാസുമാണ്.
Source link



