മാസം രണ്ട് ലക്ഷം രൂപ ശമ്പളം; ആദ്യ ദിവസം തന്നെ ജോലി വേണ്ടെന്നുവച്ചു, കാരണം പറഞ്ഞ് യുവാവ്

സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി ലഭിക്കുകയെന്നതാണ് യുവാക്കളുടെ സ്വപ്നം. ആഗ്രഹിച്ച ജോലി ലഭിച്ചാല്‍ തൊഴില്‍ മേഖലയില്‍ പ്രമോഷന് ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട മുന്നോട്ട് പോകല്‍ ആയിരിക്കും ഏവരുടേയും ചിന്ത. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും ജോയിന്‍ ചെയ്ത ദിവസം തന്നെ ആ ജോലി വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു യുവാവ്. അതിനുള്ള കാരണവും എക്സ് പോസ്റ്റില്‍ കുറിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പുഷ്കര്‍ തിവാരി.പ്രതിമാസം രണ്ട് ലക്ഷത്തിലധികവും ഒരു വര്‍ഷം 26 ലക്ഷം രൂപയ്ക്ക് അടുത്തുമായിരുന്നു വെബ്സൈറ്റ് ഡിസൈനറായ പുഷ്കറിന് ലഭിച്ച ജോലിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം. എന്നാല്‍ വളരെ ആലോചിച്ച ശേഷമാണ് താന്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഒരു തീരുമാനമെടുക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ടിയെന്നും കുറിപ്പില്‍ പുഷ്കര്‍ പറയുന്നുണ്ട്.
മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അവിടെ 30,000 രൂപ പോലും വലിയ ശമ്പളമാണെന്നും പുഷ്കര്‍ പറയുന്നു. എന്നാല്‍ തനിക്ക് ജോലി ലഭിച്ച വലിയ നഗരത്തെ സംബന്ധിച്ച് ലക്ഷങ്ങള്‍ ഒരു വലിയ തുകയോ ജീവിതം മാറ്റിമറിക്കുന്നതോ അല്ലെന്നും താന്‍ എടുത്ത തീരുമാനം ശരിയായ ഒന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുവാവ് പറയുന്നു.
Source link



