test del 4 copy of del 3

മാലെഗാവ് സ്ഫോടനക്കേസ്: കുറ്റവിമുക്തനാക്കപ്പെട്ട ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിതിന് സ്ഥാനക്കയറ്റം


ന്യൂഡൽഹി∙ മാലെഗാവ് സ്ഫോടനക്കേസിൽ കഴിഞ്ഞ വർഷം കുറ്റവിമുക്തനാക്കപ്പെട്ട ലഫ്റ്റനന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ ബ്രിഗേഡിയർ പദവിയിലേക്ക് ഉയർത്താൻ അനുമതി നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ മാസം ട്രൈബ്യൂണൽ അദ്ദേഹത്തിന്റെ വിരമിക്കൽ സ്റ്റേ ചെയ്തു. മാർച്ച് 31ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പരാതിയിൽ പ്രതിരോധ മന്ത്രാലയം തീരുമാനമെടുക്കുന്നത് വരെ വിരമിക്കൽ നടപടികൾ നിർത്തിവയ്ക്കാനാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. 2008 നവംബറിൽ അറസ്റ്റിലാകുമ്പോൾ മിലിട്ടറി ഇന്റലിജൻസിൽ ലഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിക്കുകയായിരുന്നു പുരോഹിത്. രാജ്യത്ത് ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെടുന്നത് ആദ്യമായിരുന്നു. ഒൻപത് വർഷത്തോളം ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന് 2017 സെപ്റ്റംബറിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പുരോഹിതിനും പ്രജ്ഞാ സിങിനുമൊപ്പം മേജർ (റിട്ട.) രമേഷ് ഉപാധ്യായ, സുധാകർ ചതുർവേദി, അജയ് രാഹിർക്കർ, സുധാകർ ധർ ദ്വിവേദി, സമീർ കുൽക്കർണി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിലുള്ള പള്ളിക്ക് സമീപം മോട്ടർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ആദ്യം കേസ് അന്വേഷിച്ചത്. 2011 ൽ കേസ് എൻഐഎ ഏറ്റെടുത്തു. ആക്രമണം സംബന്ധിച്ച ഗൂഢാലോചനയിൽ പ്രജ്ഞയ്ക്കും പുരോഹിതിനും പങ്കുണ്ടെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്. പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.


Source link

Back to top button