മാര്‍ക്കറ്റില്‍ വില്‍ക്കുന്നതും ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നതും നിസാര തുകയ്ക്ക്; രൂപം മാറി വരുമ്പോള്‍ മലയാളി നല്‍കുന്നത് പത്തിരട്ടി വില

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നിരവധി സാധനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വന്‍ ഡിമാന്‍ഡാണ്. മലയാളികള്‍ കൂടുതലുള്ളതുകൊണ്ട് മാത്രമല്ല മറിച്ച് അറബ് വംശജര്‍ക്ക് കേരളീയ വിഭവങ്ങളോടുള്ള താത്പര്യവും കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങളെ പ്രിയപ്പെട്ടതാക്കുന്നു. കേരളത്തില്‍ നിന്നുള്ള മത്സ്യം, സുഗന്ധദ്രവ്യങ്ങള്‍, പഴം, പച്ചക്കറികള്‍ എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നമ്മുടെ നാട്ടിലെ അച്ചാറിനും പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
നിസാര വിലയ്ക്ക് കിട്ടുന്ന സാധനമാണെങ്കിലും രൂപം മാറി വരുമ്പോള്‍ പത്തിരട്ടി വിലയാണ് കേരളത്തില്‍ നല്‍കേണ്ടത്. പഴമായി വില്‍ക്കുന്ന പൈനാപ്പിള്‍ ഡ്രൈഫ്രൂട്ടായി മാറുമ്പോള്‍ കിലോയ്ക്ക് 80 രൂപ എന്നത് 900 രൂപയിലാണ് എത്തി നില്‍ക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലാണ് പൈനാപ്പിള്‍ ഡ്രൈഫ്രൂട്ട് ലഭ്യമാകുന്നത്. റിംഗ് ഡ്രൈഫ്രൂട്ട് എന്ന നിലയിലും അതുപോലെ തന്നെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം വിവിധ പ്രക്രിയയിലൂടെ ഡ്രൈ ഫ്രൂട്ടാക്കി മാറ്റുന്നവയ്ക്കുമാണ് കൂടുതല്‍ ആവശ്യക്കാരെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഡ്രൈ ഫ്രൂട്ട് പൈനാപ്പിള്‍ (ഉണങ്ങിയ പൈനാപ്പിള്‍) വിറ്റാമിന്‍ സി, ബ്രോമെലൈന്‍ (Bromelain) എന്‍സൈം, മാംഗനീസ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, മികച്ച ദഹനത്തിനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, അസ്ഥികളുടെ കരുത്തിനും, മുടികൊഴിച്ചില്‍ തടയാനും നല്ലതാണ്.
Source link



