LATEST
മാപ്പു പറഞ്ഞതിന് തൊട്ടുപിന്നാലെ യുഎഇയിലും കുവൈറ്റിലും ബഹ്റൈനിലും വീണ്ടും ആക്രമണം നടത്തി ഇറാൻ

ദുബായ് : ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡന്റ് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെ യു.എ.ഇയിലും കുവൈറ്റിലും ബഹ്റൈനിലും വീണ്ടും ആക്രമണം നടത്തി ഇറാൻ. യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലും കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഒരേ സമയമാണ് ആക്രമണം.ബഹ്റൈനിലെ മനാമയിൽ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിച്ചു. അബുദാബിക്ക് സമീപമുള്ള അൽ ദഫ്റ വ്യോമതാവളത്തിലെ യു,എസ് എയർ കോംബാറ്റ് സെന്ററിൽ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ തുടർച്ചയായി ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു.
Source link



