test del 4 copy of del 3

‘മാണിസാറിന് വേണ്ടി പാലാ തിരിച്ചു പിടിക്കണം, ആ സീക്രട്ട് അച്ചാച്ചൻ‌ തന്നെ; രാഷ്ട്രീയത്തിലെത്തിയത് ‘മിസ്സിങ്’ മാറാൻ’


കോട്ടയം∙ 7 വർ‍ഷം മുൻപ് വേർപെട്ടുപോയ പാലാ ഇത്തവണ തിരിച്ചുപിടിക്കുമെന്നും അത് തന്റെ പിതാവ് കെ.എം.മാണിക്കുള്ള സ്നേഹ സമ്മാനമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ.മാണി. 7 വർഷം മുൻപ് ഒരു ഏപ്രിൽ 9നാണ് മാണിസാർ ഞങ്ങളിൽ നിന്ന് വേർപെട്ടു പോയത്. ഇത്തവണ തിരഞ്ഞെടുപ്പ് ആ ദിവസമാണ് വരുന്നത്. അച്ചാച്ചന് വേണ്ടി ഇത്തവണ പാലാ തിരിച്ചുപിടിക്കണം. പാലായിലേക്ക് ഞങ്ങൾ തിരിച്ചു വരുന്ന ദിവസമായിരിക്കും അന്നെന്നും ജോസ് കെ.മാണി പറഞ്ഞു. പാലായുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കണമെന്നാണ് ജനങ്ങൾ പറയുന്നതെന്നും അത് സാധിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. എവിടെ പോയാലും ഫ്രഷ്ആയിട്ട് പോകണമെന്നാണ് എപ്പോഴും അച്ചാച്ചൻ പറയുക. ഞാനെപ്പോഴും ഇങ്ങനെ ഫ്രഷ് ആയിട്ട് ഇരിക്കുന്നതിന്റെ സീക്രട്ട് അച്ചാച്ചൻ‍ തന്നെയാണ്. നമ്മൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് മറ്റുള്ളവരെ അറിയിക്കരുത്. അവരുടെ അടുത്ത് പോകുമ്പോൾ അവർക്ക് നമ്മളെ കാണുമ്പോൾ ഫ്രഷ്നസ് തോന്നണം’’– ജോസ് കെ.മാണി പറഞ്ഞു.


Source link

Back to top button