CINEMA

മാട്രിമോണിയിലൂടെ പരിചയപ്പെടുന്ന സ്‌ത്രീകളെ ലോഡ്‌ജിൽ വിളിച്ചുവരുത്തി പീഡിപ്പിക്കും; 59കാരിയുടെ പരാതിയിൽ അറസ്റ്റ്


കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസ് (58) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. മാട്രിമോണി വഴി സ്‌ത്രീകളുമായി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ 59കാരിയുമായും മാട്രിമോണി വഴിയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. കൊച്ചി നഗരത്തിലെ ലോഡ്‌ജിലേക്ക് സ്‌ത്രീയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. നോർത്ത് ഇൻസ്‌പെക്‌ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ പ്രമോദ്, സന്തോഷ് ജോർജ്, എഎസ്‌ഐമാരായ ജയ, സജിത, സിപിഒമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളും കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.


Source link

Back to top button