LATEST

മഹിളാ കോൺഗ്രസ് നേതാക്കൾക്ക് ഒരു സീറ്റുപോലുമില്ല; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയ്‌ക്കുപിന്നാലെ ജെബി മേത്തർക്കെതിരെ രൂക്ഷവിമർശനം


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഇന്നലെ പുറത്തുവന്നതിനുപിന്നാലെ മഹിളാ കോൺഗ്രസിൽ അതൃപ്‌തി. മഹിളാ കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റുകളിലേക്ക്‌ അർഹിച്ച പരിഗണന ലഭിച്ചില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. മഹിളാ കോൺഗ്രസ് നേതാക്കളിൽ ഒരാൾക്കുപോലും സീറ്റ് നൽകാത്തതിൽ സംഘടനയ്‌ക്കുള്ളിൽ അതൃപ്‌തി പുകയുകയാണ്. ഇക്കാര്യത്തിൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തറിനെ ചോദ്യമുനയിലാക്കുകയാണ് സംഘടന.കെഎസ്‌യു യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്മാർ തങ്ങളുടെ സംഘടനയിലെ ആളുകൾക്കായി കൃത്യമായ പട്ടിക നൽകി സമ്മർദം ചെലുത്തിയപ്പോൾ മഹിളാ‌ കോൺഗ്രസ് അദ്ധ്യക്ഷ ജെ ബി മേത്തർ പട്ടിക നൽകിയില്ലെന്നാണ് പ്രധാന വിമർശനം. മഹിളാ കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് വേണമെന്ന് സംസ്ഥാന അദ്ധ്യക്ഷ വാദിക്കാത്തത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്നാണ് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.


Source link

Related Articles

Back to top button