LATEST

മഴയോടൊപ്പം കരി പെയ്‌തിറങ്ങി; മേൽക്കൂരയ്‌ക്ക് മുകളിലും ചെടികളിലും കറുത്ത നിറം ഒട്ടിപ്പിടിച്ചു


പാലക്കാട്: തച്ചനാട്ടുകരയിൽ മഴയോടൊപ്പം കരി പെയ്‌തിറങ്ങി. കുണ്ടൂർക്കുന്ന് ആവണക്കുന്ന് ഭാഗത്ത് കഴിഞ്ഞ‌ ദിവസം പെയ്‌ത മഴയിലാണ് കരി കലർന്നിറങ്ങിയത്. ഇതേത്തുടർന്ന് ചെടികളുടെ ഇലകളിലും വീടുകളുടെ മുറ്റത്തും മേൽക്കൂരയിലുമെല്ലാം കരി ഒട്ടിപ്പിടിച്ചു. പ്രദേശത്ത് പ്ലൈവുഡ് ഉൾപ്പടെയുള്ള നിരവധി വ്യവസായികസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പുകക്കുഴലിൽ നിന്നാവാം മഴയോടൊപ്പം കരി കലർന്നതെന്നാണ് സംശയിക്കുന്നത്. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.


Source link

Related Articles

Back to top button