test del 3
മലാപ്പറമ്പ് – മാനാഞ്ചിറ നാലുവരിപ്പാത: ഉപരിതലം മിനുക്കി ഉദ്ഘാടനം നടത്തിയ റോഡിൽ പലയിടത്തും വശങ്ങളിലെ ടാർ അടർന്നു

കോഴിക്കോട് ∙ ഉദ്ഘാടനം നടത്തിയ മലാപ്പറമ്പ് – മാനാഞ്ചിറ നാലുവരിപ്പാതയിൽ അപകടം പതിയിരിക്കുന്നു. ഉപരിതലം മിനുക്കിയ റോഡിൽ പലയിടത്തും വശങ്ങളിലെ ടാർ അടർന്നു പോയി. അഴുക്കുചാൽ, കേബിൾ ചാൽ തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്തു. അഴുക്കുചാൽ, കേബിൾ തുടങ്ങിയവയ്ക്കായി നിർമിച്ച ചാലുകളുടെ പ്രവൃത്തി പൂർത്തിയാക്കി മുകൾ ഭാഗത്തു സ്ലാബ് സ്ഥാപിച്ച് അരികിൽ മണ്ണു നിറച്ചു ടാർ ചെയ്താലേ പ്രശ്നം തീരുകയുള്ളു.
Source link


