CINEMA

മമ്മൂട്ടി – നിതീഷ് സഹദേവ് ചിത്രം മേയിൽ


മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​മേ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും. ​ നാഗ​ർ​കോ​വി​ൽ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​
മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്ന​ത് ​നാ​ട​ൻ​ ​ച​ട്ട​മ്പി​യാ​യി.​ ​
കേ​ര​ള​ ​-​ ​ത​മി​ഴ്‌​നാ​ട് ​അ​തി​ർ​ത്തി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ള​വും​ ​ത​മി​ഴും​ ​ഇ​ട​ക​ല​ർ​ന്ന​ ​ഭാ​ഷ​ ​ആ​ണ് ​മ​മ്മൂ​ട്ടി​ ​സം​സാ​രി​ക്കു​ക എന്നാണ് വിവരം.​ ​ചി​ത്ര​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​എ​ത്തു​ന്നു.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​ഭാ​ഗ​മാ​കു​ന്ന​ത്.​ ​രാ​ജ​മാ​ണി​ക്യം​ ​പോ​ലെ​ ​ത​നി​ ​ച​ട്ട​മ്പി​യാ​യി​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ​ .​ ​
ആ​ക്‌​ഷ​ൻ​ ​-​ ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന് ​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​ന​ട​ൻ​ ​അ​നു​രാ​ജ് ​ഒ.​ബി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​വി​ഷ്ണു​ ​വി​ജ​യ് ​ആ​ണ് ​സം​ഗീ​തം.​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​നാ​യ​ക​നാ​യ​ ​ഫാ​ലി​മി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ത്.​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​ഫാ​ലി​മി​ക്കു​ശേ​ഷം​ ​നി​തീ​ഷ് ​സ​ഹ​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ത​ലൈ​വ​ർ​ ​ത​മ്പി​ ​ത​ലൈ​മ​യി​ൽ​ ​പൊ​ങ്ക​ൽ​ ​റി​ലീ​സാ​യി​ ​ത​മി​ഴി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യി​രു​ന്നു.​ ​
ഫാ​ലി​മി​യു​ടെ​ ​തി​ര​ക്ക​ഥാ​ ​പ​ങ്കാ​ളി​യാ​യ​ ​സ​ൻ​ജോ​ ​ജോ​സ​ഫും​ ​നി​തീ​ഷ് ​സ​ഹ​ദേ​വും​ ​അ​നു​രാ​ജ് ​ ഒ.ബി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത്.​
​അ​തേ​സ​മ​യം​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ചി​ത്രം​ ​പ​ദ​യാ​ത്ര​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മ​മ്മൂ​ട്ടി​ ,​ ​ധ​നു​ഷ് ​ചി​ത്ര​ത്തി​ൽ​ ​മാ​ർ​ച്ച് 12​ന് ​ജോ​യി​ൻ​ ​ചെ​യ്യും​ .​ ​
ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യ​ ​അ​മ​ര​ൻ​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്‌​റ്റ​റി​നു​ശേ​ഷം​ ​രാ​ജ്‌​കു​മാ​ർ​ ​പെ​രി​യ​സ്വാ​മി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​യ്‌​പ​ല്ല​വി​യും​ശ്രീ​ലീ​ല​യു​മാ​ണ് ​ആ​ണ് ​നാ​യി​ക​മാ​ർ​ .​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ധ​നു​ഷി​നൊ​പ്പം​ ​ത​മി​ഴി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.


Source link

Related Articles

Back to top button