മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി: സൈബറാക്രമണം നടത്തിയവർ മഹാനടനെ മനസിലാക്കാത്തവർ

സി.പി.എം സോഷ്യൽ മീഡിയക്കാർക്ക്
മമ്മൂട്ടിയെ തിരിച്ചറിയാനായില്ലേതിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹാനടന് അത്തരത്തിലൊരു പ്രചാരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ പരസ്യമായി അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ബഹുനില മന്ദിര നിർമ്മാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കമുണ്ടായത് നിർഭാഗ്യകരമാണ്. ചെന്നെയിൽ നിന്നാണ് മമ്മൂട്ടി വയനാടെത്തിയത്. അവിടെ നല്ലരീതിയിൽ ഇടപെടുന്ന പൊതുപ്രവർത്തകനായ സി.പി.എം ജില്ലാസെക്രട്ടറി റഫീഖും അദ്ദേഹത്തിന്റെ കൂടയുണ്ട്. ആരെയും അറിയിച്ചുകൊണ്ടുള്ള യാത്രയായിരുന്നില്ല മമ്മൂട്ടിയുടേത്. സർക്കാരിനെയോ രാഷ്ട്രീയപാർട്ടികളെയോ അറിയിച്ചില്ല.
Source link



