LATEST

‘മന്ത്രി സ്ഥാനം രാജിവയ്ക്കാൻ  ഉദ്ദേശിക്കുന്നില്ല, ചിലർ  തന്റെ  ചോര  കുടിക്കാൻ  കാത്തിരിക്കുന്നു’


തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്ക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ ബി ഗണേശ് കുമാർ. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആ‌ടിസിയുടെ ഒരു പരിപാടിയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും ഗണേശ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. കെ ബി ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും തനിക്കുനേരെ മന്ത്രിയുടെ ജീവനക്കാർ ബലപ്രയോഗം നടത്തിയെന്നുമാണ് കഴിഞ്ഞദിവസം ഭാര്യ ബിന്ദുമേനോൻ വെളിപ്പെടുത്തിയത്. തുടർന്ന് ഗണേശിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.അതേസമയം, ഇത് രാവിലെ ഗണേശ് കുമാറിനെതിരായുള്ള ഭാര്യയുടെ ആരോപണം ഒത്തുതീർപ്പിലെത്തിയെന്നാണ് സൂചന. ഗണേശ് കുമാർ ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേശ് തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്. പിന്നാലെ ഗണേശ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന നിലപാട് മുന്നണി എടുത്തു.


Source link

Related Articles

Back to top button