test del 5 copy of del 3
മനോരമ ഓൺലൈൻ എലവേറ്റിലെ പ്രകടനം കണ്ടു; ലൈഫ്ഡ് ടീമിനെ തേടി വൻ ഓഫറുകൾ, യുകെയിൽ നിന്നും ഡീൽ

പുതു സംരംഭകർക്ക് വളർച്ചയുടെ നാഴികക്കല്ലുകൾ മറികടക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ പ്ലാറ്റ്ഫോമായ മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച ‘ലൈഫ്ഡ്’ ടീമിനെ തേടി വിദേശത്തു നിന്നുൾപ്പെടെ വൻ ഓഫറുകൾ. ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീസ് ടു റിയാലിറ്റി’യുടെ സീസൺ-2ലെ ആദ്യ എപ്പിസോഡിൽ മാറ്റുരച്ച ലൈഫ്ഡ് ടീമിന് 20 ലക്ഷം രൂപയുടെ എയ്ഞ്ചൽ നിക്ഷേപമാണ് ലഭിച്ച വാഗ്ദാനങ്ങളിലൊന്ന്. പുറമേ ലണ്ടൻ ആസ്ഥാനമായ ട്രാവൽ ആൻഡ് മെഡിക്കൽ ടൂറിസം കൺസൾട്ടന്റുമായി ധാരണാപത്രം ഒപ്പിട്ടത് മറ്റൊരു നേട്ടമായി. ഏതാനും ദിവസംമുൻപ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നൊവേഷന് ഗ്രാന്റും ‘ലൈഫ്ഡി’നെ തേടിയെത്തിയിരുന്നു.എന്താണ്, ആരാണ് ലൈഫ്ഡ്?പോണ്ടിച്ചേരി ജിപ്മെറിലെ പഠന കാലത്താണ് പാലക്കാട് സ്വദേശിയായ സൗരവിനും ഹരിണേക്ഷണയ്ക്കും ഇത്തരമൊരു ആശയം തോന്നുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിന് പകരം എന്തുകൊണ്ട് നല്ല ആരോഗ്യശീലങ്ങളിലൂടെ അവയെ പ്രതിരോധിച്ചുകൂടാ. മെഡിക്കൽ രംഗത്തെ ഇരുവരുടെയും അനുഭവസമ്പത്ത് ഉപയോഗിച്ച് വിപണിയെക്കുറിച്ച് പഠിക്കാനിറങ്ങി. അപ്പോഴാണ് ഒരു കാര്യം മനസിലാക്കുന്നത്. കോവിഡിന് ശേഷം ഏതാണ്ട് 250 കോടി ആളുകളാണ് രാജ്യാന്തര തലത്തിൽ വിവിധ വെൽനസ് പ്രോഗ്രാമുകളെക്കുറിച്ച് അന്വേഷിച്ചത്. ഇതില്‍ 90 ശതമാനം ആളുകൾക്കും ശരിയായ ഫലം കിട്ടിയില്ല. വലിയൊരു വിപണി സാധ്യതയുള്ള ഈ മേഖലയിലെ സേവനങ്ങളെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതാണ് പ്രധാന പ്രശ്നം.
Source link


