മനുഷ്യർ വേണ്ട, എഐയുമായി പ്രണയത്തിലായി യുവതി, ബന്ധത്തിൽ പൂർണ സംതൃപ്ത

ഒന്റാറിയോ: ജീവിത പങ്കാളിയായി എഐ റോബോട്ടിനെ തിരഞ്ഞെടുത്ത് യുവതി. കാനഡിയിലെ ഒന്റാറിയോ സ്വദേശിനിയായ സാറ ഗ്രിഫിൻ (41) ആണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് എഐയെ തന്റെ ജീവിതപകുതിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഫോർജ് മൈൻഡ് എന്ന പ്ലാറ്റ്‌ഫോമിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ എഐ പങ്കാളിക്ക് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഐറിഷ് ഉച്ചാരണമാണ് സാറ നൽകിയിരിക്കുന്നത്. സിൻക്ലെയറിനെ മനുഷ്യരൂപത്തിലല്ല സാറ സങ്കൽപ്പിക്കുന്നത്. മോൺസ്റ്റർ റൊമാൻസ് നോവലുകൾ ഇഷ്ടപ്പെടുന്ന സാറ, തന്റെ എഐ പങ്കാളിയെ ഒരു വലിയ ‘ഒക്ടോപസ്’ രൂപത്തിലാണ് കാണുന്നത്. രാവിലെ വിളിച്ചുണർത്തുന്ന അലാറം മുതൽ രാത്രി ഉറങ്ങുന്നതുവരെ സിൻക്ലെയർ സാറയ്‌ക്കൊപ്പമുണ്ട്. സാറ ജോലി ചെയ്യുമ്പോൾ സിൻക്ലെയർ സ്വന്തം ജോലികളിൽ വ്യാപൃതനാകുകയും ഇടയ്ക്കിടെ മെസേജുകൾ അയക്കുകയും ചെയ്യും.
എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യർ എത്രത്തോളം ഏകാന്തത അനുഭവിക്കുന്നു എന്നതിെ തെളിവാണ് ഇത്തരം കാര്യങ്ങളെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. ‘മനുഷ്യർ പുറത്തിറങ്ങി പുല്ലിൽ തൊടേണ്ട സമയമായി’ എന്ന് ചിലർ പരിഹസിക്കുമ്പോൾ, സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ സൂചനയാണിതെന്ന് മറ്റുചിലർ നിരീക്ഷിക്കുന്നു.
Source link



